സ്റേറാക്ക്പോര്‍ട്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 13 കാരിയ്ക്ക് അശ്ളീല സന്ദേശം അയച്ച മലയാളി യുവനഴ്സ് യുകെയില്‍ അറസ്ററിലായി. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജിതിന്‍ ജോസാണ് അറസ്ററിലായത്.
ആല്‍വിന്‍ ഏബ്രഹാം എന്ന പേരിലാണ് ജിതിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് സെക്സ് ചാറ്റിംഗ് നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണന്ന് അറിഞ്ഞുകൊണ്ടായിരുന്നു ചാറ്റിംഗ് നടത്തിയതെന്ന് ജിതിന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ദേവാലയ ശുശ്രൂഷകനും മതപഠന അധ്യാപകനുമായ ഇയാള്‍ 11 വയസിനു താഴെ പ്രായമുള്ള നാലു കുട്ടികളുടെ പിതാവാണന്നും വെളിപ്പെടുത്തുന്നു.
അറസ്ററിനെ തുടര്‍ന്ന് ജിതിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ജിതിന്‍ 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുന്നത്. ഒരു ആഴ്ചയിലേറെയായി ജിതിന്‍ 13കാരിക്ക് അശ്ളീല സന്ദേശം അയച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ചൈല്‍ഡ് ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ടീം ജിതിനെ അറസ്ററ് ചെയ്തത്. കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുന്നതോടെ ഒരു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. തുടര്‍ന്ന് നാടുകടത്തലും ഉണ്ടാവും.
ജിതിന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ബ്രിട്ടനിലെത്തിയത്. നാട്ടില്‍ നഴ്സായി ജോലി ചെയ്തിരുന്ന ജിതിന്‍ കെയര്‍ അസിസ്ററന്റ് ആയിട്ടാണ് നിലവില്‍ ജോലി ചെയ്തിരുന്നത്. ബ്രിട്ടനിലെ സ്റേറാക്ക്പോര്‍ട്ടില്‍ എത്തിയ കാലം മുതല്‍ തന്നെ പള്ളിയുമായി ഏറെ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ജിതിന്‍ ദേവാലയ ശുശ്രൂഷകനും മതപഠന ക്ളാസുകളുടെ ചുമതലയും വഹിച്ചിരുന്നു. എന്നാല്‍ അറസ്ററിലൂടെ ഇയാളുടെ പൊയ്മുഖം വെളിവായതില്‍ സ്റേറാക്ക് പോര്‍ട്ടിലെ മലയാളി സമൂഹം ഞെട്ടിയിരിയ്ക്കയാണ്. ഒപ്പം നാണക്കേടിന്റെ ഓളപ്പരപ്പിലുമാണ്.

Comments: